Kerala News

കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗം ഭക്ഷ്യമേള, പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം ജില്ലയിൽ കേരള ബ്രാഹ്മണ സഭ വനിതാ വിഭാഗം ഫെബ്രുവരി 22 23 തീയതികളിൽ തീർത്ഥ പാദ മണ്ഡപത്തിന് സമീപം ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ സംഘടിപ്പിച്ച ഭക്ഷ്യമേള പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.

ബ്രാഹ്മണ സമുദായത്തിൽ അനേകം വരുന്ന വനിതകൾ പാചകവൃത്തിയിൽ ഏർപ്പെട്ട് സ്വന്തം ഗൃഹങ്ങളിൽ സ്വാദിഷ്ടവും പോഷകമൂല്യവുമുള്ള പരമ്പരാഗത ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി നൽകുന്നവരെ പ്രോത്സാഹിപ്പിക്കുവാനും പൊതുജനങ്ങൾക്ക് ഈ ഭക്ഷണ വിഭവങ്ങൾ രുചിച്ച് ആസ്വദിക്കുവാനും കേരള ബ്രാഹ്മണ സഭ ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചത്.

മേളയിൽ തനത് പാരമ്പര്യ വിഭവങ്ങൾക്ക് പുറമെ വറ്റൽ കൊണ്ടാട്ടം അച്ചാറുകൾ ഫാൻസി ഉൽപ്പന്നങ്ങൾ മുതലായവയുടെ വിപണനവും ഉണ്ടായിരുന്നു. തുടർച്ചയായി പത്താം വർഷവും പൊതുജന താൽപര്യ പ്രകാരം നടത്തുന്ന ഈ ഭക്ഷ്യമേള യോടൊപ്പം സദസ്സിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഭക്ഷ്യമേള കാണാൻ വന്നവർ ബ്രാഹ്മണരുടെ തനത് വിഭവങ്ങൾ രുചിച്ചുകൊണ്ട് കലാപരിപാടികളും ആസ്വദിക്കുകയായിരുന്നു

Related Posts

Leave a Reply