സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്കായി സംസ്ഥാന സർക്കാർ ചെലവാക്കുന്നത് 27.12 കോടി രൂപ. തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതിന് പുറമെ സ്പോൺസർഷിപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം-2023 പരിപാടി സംഘടിപ്പിക്കുന്നത്. തലസ്ഥാന ജില്ലയിൽ കേരള പിറവിദിനമായ നവംബർ ഒന്ന് മുതൽ 7 വരെയാണ് പരിപാടി. രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി, നികുത്തിപണം ധൂർത്തടിക്കാനുള്ള മാർഗമാണെന്നാണ് പ്രതിപക്ഷ ആരോപണം. കേരളം സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴറുമ്പോഴുള്ള ധൂർത്തിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷം നിലപാട്.