കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായുള്ള ഊര്‍ജ സംരക്ഷണ പദ്ധതിയായ ഉണര്‍വ് ക്യാമ്പയിന് കേരളീയം വേദിയില്‍ തുടക്കമായി.നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം ജില്ലയിലെ അന്‍പത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കാളികളായി.സംസ്ഥാന ഊര്‍ജ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയാണ് ഉദ്ഘടനം ചെയ്തത്. മന്ത്രി വി. ശിവന്‍ കുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന്‍ , ഡി.കെ.മുരളി എന്നിവരും പരിപാടിയില്‍ പങ്കാളികളായി.