Kerala News

കേരളവര്‍മ തെരഞ്ഞെടുപ്പ് വിവാദം; മന്ത്രി ആര്‍.ബിന്ദുവിനെതിരെ പരാതി നല്‍കാന്‍ കെഎസ്‌യു

തൃശൂര്‍ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ഡോ. ആര്‍. ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ കെ.എസ്.യു. മന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് നീക്കം. മന്ത്രി ഇടപെട്ട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് കെഎസ്യു ആരോപണം. സംസ്ഥാന വ്യാപകമായി വരുംദിവസങ്ങളിലും കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കും. കേരളീയം പരിപാടി അവസാനിക്കുന്നതോടെ തലസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉള്‍പ്പെടെ നടത്താനാണ് കെഎസ്യു തീരുമാനം.

കഴിഞ്ഞദിവസം കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് ചങ്ങലയിട്ടു പൂട്ടാന്‍ ശ്രമിച്ചിരുന്നു. പ്രവര്‍ത്തകരെ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ ഫ്‌ളക്‌സിലും കെ എസ് യു പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചു.

Related Posts

Leave a Reply