Kerala News

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏതൊക്കെ ജില്ലകളില്‍? മുന്നറിയിപ്പുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മുതൽ 21-8-2023 വരെയാണ് മഴയ്ക്ക് സാധ്യത. നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലേർട്ടുകള്‍ ഇല്ല. ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി വെള്ളിയാഴ്ചയോടെ തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. നാളെയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Posts

Leave a Reply