Entertainment Kerala News

കേരളത്തില്‍ തിരികെ വരുമെന്ന് ഉറപ്പു നല്‍കി ലോകേഷ് കനകരാജ്

ലിയോ സിനിമയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാടെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതര്‍. സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലോകേഷ് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങിയെന്ന് ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

കേരളത്തില്‍ ഇനിയും വരുമെന്ന് ലോകേഷ് എക്‌സില്‍ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം. നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക’. ലോകേഷ് ട്വീറ്റ് ചെയ്തു.

അതേസമയം ലിയോ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Related Posts

Leave a Reply