കേരളത്തിന്റെ അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്‌നാട്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം. സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്.കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരും കായിക മന്ത്രി ഉദയനിധി സ്റ്റാലിനും പരിശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ പുതിയ സ്‌റ്റേഡിയം പണി പൂര്‍ത്തികരിക്കുന്നതോടെ ക്രിക്കറ്റ് മാച്ചുകള്‍ ഉള്‍പ്പെടെ ഇങ്ങോട്ട് മാറ്റാനാണ് ഉദേശിക്കുന്നത്. ഇതോടെ ചെന്നൈനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ളവരെ സ്‌റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാർ കരുതുന്നത്.
