Kerala News

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്കാണ് സ്ഥ​ലം​ മാ​റ്റിയത്.ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു കെ.​കെ.​ര​മ​യു​ടെ മൊ​ഴി​യെ​ടു​ത്തത്.

ടിപി വധക്കേസിൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ടി.​കെ.​ര​ജീ​ഷ്, അ​ണ്ണ​ൻ സി​ജി​ത്, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​മാ​ണ് വി​വാ​ദ​മാ​യ​ത്.

20 വ​ർ​ഷം വ​രെ ടിപി വധക്കേസിലെ ​പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി വി​ധി നി​ല​നി​ൽ​ക്കെ​യാ​യി​രു​ന്നു സ​ർ​ക്കാ​ർ നീ​ക്കം. പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ ഇ​ള​വ് ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

Related Posts

Leave a Reply