Kerala News

കെപിഎം റീജൻസിയിലെ പൊ​ലീ​സ് റെ​യ്ഡി​നി​ടെ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത ​10 പേ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ത്ത് പൊലീസ്.

പാ​ല​ക്കാ​ട്: കെപിഎം റീജൻസിയിലെ പൊ​ലീ​സ് റെ​യ്ഡി​നി​ടെ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത ​10 പേ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ത്ത് പൊലീസ്. ഹോ​ട്ട​ലി​ൻറെ പ​രാ​തി​യി​ലാ​ണ് ഇവർക്കെതിരെ സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ താ​മ​സി​ക്കു​ന്ന ഹോട്ടലിൽ റെ​യ്ഡ് ന​ട​ന്ന​ത്. ക​ള്ള​പ്പ​ണം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് പൊ​ലീ​സ് അ​റ‍ി​യി​ച്ചു.

അതേസമയം, പാലക്കാട്ടെ കള്ളപ്പണ വിവാദത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു. ഇന്നലെ രാത്രി 10.11 മുതൽ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാദമായ നീല ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിലേയ്ക്ക് എത്തുന്നത് വീഡിയോയിലുണ്ട്. അതേസമയം, ബാഗിൽ എന്താണെന്നുള്ള കാര്യം വ്യക്തമല്ല. വിഡീയോയിൽ ഫെനി നൈനാന് പുറമേ രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവരുണ്ട്.

രാത്രി 10.11 ന് ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേയ്ക്ക് വരുന്നത് വീഡിയോയിൽ കാണാം. വി കെ ശ്രീകണ്ഠൻ വാഷ് റൂമിലേയ്ക്കും മറ്റുള്ളവർ കോൺഫറൻസ് റൂമിലേയ്ക്കും പോയി. 10.32 ഓടെ രാഹുൽ മാങ്കൂട്ടത്തിലും ഹോട്ടലിലേയ്ക്ക് എത്തുന്നു. 10.39 ഓടെ രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് റൂമിലേയ്ക്ക് പ്രവേശിക്കുന്നു. തൊട്ടുപിന്നാലെ ഫെനി നൈനാൻ കോറിഡോറിലൂടെ നടന്ന് കോൺഫറൻസ് റൂമിലേയ്ക്ക് വരുന്നത് കാണാം. ഈ സമയം ഫെനിയുടെ കയ്യിൽ പെട്ടിയില്ല എന്നത് സിസിടിവിയിൽ വ്യക്തമാണ്.

ഇതിന് ശേഷം 10.53 ന് ഫെനി നൈനാൻ പുറത്തേയ്ക്ക് പോകുന്നുണ്ട്. 10.54 ന് ഫെനി നൈനാൻ തിരിച്ച് കയറി വരുമ്പോൾ കൈയിൽ നീല ട്രോളി ബാഗ് കാണാം. ഇതിന് ശേഷം ഫെനി നൈനാൻ പെട്ടിയുമായി കോൺഫറൻസ് ഹാളിൽ എത്തുന്നു. 10.55 ഓടെ ഫെനി പുറത്തിറങ്ങുന്നു. തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പുറത്തിറങ്ങി അൽപ നേരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. അതിന് ശേഷം ജ്യോതി കുമാർ ചാമക്കാലയും പുറത്തിറങ്ങുന്നു. രാഹുൽ മടങ്ങുമ്പോൾ ജ്യോതി കുമാറും ഷാഫിയും വീണ്ടും കോൺഫറൻസ് റൂമിലേയ്ക്ക് കയറുകയാണ്. ഈ സമയം രാഹുലും ഫെനിയും പുറത്തേയ്ക്കും പോകുന്നു. ഫെനിയുടെ കയ്യിൽ നീല ട്രോളി ബാഗിന് പുറമേ മറ്റൊരു ബാഗും കാണാം.

10.59 കഴിഞ്ഞ് 50 സെക്കൻഡാകുമ്പോൾ ഫെനി നൈനാൻ വീണ്ടും ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്നത് കാണാം. പിന്നാലെ ബോർഡ് റൂമിന് സമീപുള്ള മുറിയിലേക്കാണ് ഫെനി പോകുന്നത്. പതിനൊന്ന് മണിയോടെ ഫെനിയും മറ്റൊരാളും ചേർന്ന് മുറിയിൽ നിന്ന് പുറത്തേയ്ക്ക് വരുന്നു. ഫെനിക്കൊപ്പമുള്ള ആളുടെ കൈയിൽ ഒരു പെട്ടികാണാം. ഇതിന് ശേഷം ഫെനി പുറത്തേയ്ക്ക് പോകുകയാണ്. അതേസമയം കോൺഫറൻസ് ഹാളിലേയ്ക്ക് എന്തിന് പെട്ടി എത്തിച്ചു എന്ന കാര്യം ഇനിയും വ്യക്തമല്ല. കോൺഫറൻസ് ഹാളിൽ എന്താണ് സംഭവിച്ചതെന്നറിയാൻ അവിടെ സിസിടിവി ഇല്ല.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു നിരവധി രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് പരിശോധനയ്‌ക്കെത്തിയത്. കള്ളപ്പണം എത്തിച്ചുവെന്ന വിവരത്തിന്റെ പിന്നാലെയായിരുന്നു പൊലീസിന്റെ പരിശോധന. 12 മുറികളിൽ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കൾ താമസിക്കുന്ന മുറികളിൽ മാത്രമാണ് പരിശോധന നടത്തിയതെന്നായിരുന്നു റിപ്പോർട്ട്.

Related Posts

Leave a Reply