Kerala News

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി രാജ്യവ്യാപക നിരാഹാരം ഇന്ന്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ഡല്‍ഹിയില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം. മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍മന്തറിലെ നിരാഹാര സമരത്തിന്റെ ഭാഗമാകും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖട്കര്‍ കലമില്‍ നിരാഹാരം അനുഷ്ടിക്കും. പൊതു ഇടങ്ങളില്‍ പ്രതിഷേധിക്കാന്‍ കഴിയാത്തവര്‍ വീടുകളില്‍ നിരാഹാരം അനുഷ്ഠിക്കും. ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, നോര്‍വേ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ പ്രതിഷേധിക്കും എന്ന് എഎപി നേതാക്കള്‍ വ്യക്തമാക്കി.

Related Posts

Leave a Reply