തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ടെലിവിഷൻ താരം ബിനു ബി കമാൽ അറസ്റ്റിൽ. തമ്പാനൂരിൽ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്. യുവതി ബഹളംവെച്ചതോടെ ബിനു ബസിൽ നിന്ന് ഇറങ്ങി ഓടി. യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ബിനുവിനെ പൊലീസ് പിടികൂടിയത്. കൊല്ലം കടയ്ക്കൽ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ വട്ടപ്പാറ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.