Kerala News

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതി രാധാകൃഷ്ണപിള്ളയെ കോടതി റിമാൻഡ് ചെയ്തു.

പത്തനംതിട്ട ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതി രാധാകൃഷ്ണപിള്ളയെ കോടതി റിമാൻഡ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത് പ്രാണരക്ഷാർത്ഥമാണെന്ന് പെൺകുട്ടിയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. വിവരം അറിഞ്ഞെത്തിയ അമ്മ രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചു. ഇയാളുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി അസഭ്യവർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പ്രതികരിച്ചു.

Related Posts

Leave a Reply