തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷനുവേണ്ടി 70 കോടി രൂപ അനുവദിച്ച് സർക്കാർ. സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണത്തിനാണ് തുകയാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ, നവംബർ മാസത്തെ പെൻഷന് തുക അനുവദിച്ചിട്ടില്ല. പെൻഷൻ മുടങ്ങിയതിൽ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.
കേസില്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചത്.
ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
