Kerala News

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്‌ളോര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോകാനായി പിന്നോട്ട് എടുക്കുന്നതിനിടെ പാലാ ബസ് ലോ ഫ്‌ളോര്‍ ബസില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസുകള്‍ രണ്ടും നിര്‍ത്തിയിട്ടതോടെ അര്‍ധരാത്രി യാത്രക്കാര്‍ പെരുവഴിയിലായി.

 

Related Posts

Leave a Reply