Kerala News

കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് മരിച്ചത്.

രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു.

അബി നര്‍ഷാദ് ഓടിച്ച ബൈക്കില്‍ അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. റോഡില്‍ വീണ അബി ബസ്സിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ അബ്ദുല്‍ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവ്: അക്ബർ. മാതാവ്: ബിജൂനി മാലങ്ങാടന്‍, സഹോദരങ്ങള്‍: ഇഹാബ്, ഹാദി ഹസന്‍.

Related Posts

Leave a Reply