Kerala News

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ക്ക് ഇതുവരെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഒറ്റത്തവണയായി തന്നെ ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പ്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിഎംഎസ്.

നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസ് യൂണിയന്റെ തീരുമാനം. ശമ്പളം കിട്ടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ശമ്പളം കിട്ടാതെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും വിദേശയാത്ര നടത്തുകയാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.

വിഷുവിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പൂര്‍ണ്ണമായി നല്‍കിയിരുന്നില്ല. ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കിയായിരുന്നു പ്രതിഷേധം.

Related Posts

Leave a Reply