India News

കൂൺ കഴിച്ച് ഒരു കുടും​ബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു.

ഷിലോങ്: മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിൽ കൂൺ കഴിച്ച് ഒരു കുടും​ബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നീ കുട്ടികളാണ് മരിച്ചത്. ഇവർക്കൊപ്പമുള്ള ഒൺപത് പേർ ആശുപത്രിയിൽ ചികിത്സയിൽ. സഫായി എന്ന ​ഗ്രാമത്തിലാണ് സംഭവം.

ഇവർ കാട്ടുകൂൺ ആണോ കഴിച്ചതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പൊലീസ് അധികൃതർ അറിയിച്ചു. ആദ്യമായിട്ടല്ല കൂൺ കഴിച്ച് കുട്ടികൾ ഉൾപ്പെടെ മരിച്ച വാർത്ത മേഘാലയയിൽ നിന്ന് വരുന്നത്. 2021ലും സമാന രീതിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചിരുന്നു. അവരും കഴിച്ചത് കാട്ട് കൂൺ ആണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

Related Posts

Leave a Reply