Kerala News

കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം – തെളിവായി വാട്ട്സാപ്പ് ചാറ്റ്

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് തെളിവായി വാട്ട്സാപ്പ് ചാറ്റ്

കൂട്ട ബലാത്സംഗക്കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകി കേരള ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് തെളിവായ വാട്ട്സാപ്പ് ചാറ്റ് ആണ് നിർണായകമായത്. ഈ ചാറ്റിൻ്റെ സ്ക്രീൻഷോട്ട് പരിശോധിച്ചാണ് കോടതി നടപടി. ലൈംഗിക ബന്ധത്തിനു ശേഷം പണം നൽകിയത് ചാറ്റിൽ വ്യക്തമായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും കോടതി കണക്കിലെടുത്തു. യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.

Related Posts

Leave a Reply