തിരുവനന്തപുരം: വേനല്‍ കടുത്തതോടെ തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍. ചൂട് മൂലം ജീവികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വരാതിരിക്കാനും അസ്വസ്ഥതകള്‍ ഒഴിവാക്കാനുമാണ് ശ്രമം. ഷവറിലെ കുളി, ചൂടകറ്റാന്‍ ഫാന്‍, തണുപ്പുള്ള ഭക്ഷണം എന്നിവയാണ് മൃഗശാലകളില്‍ ഒരുക്കിയിരിക്കുന്നത്.
എല്ലാ കൂടുകളിലും ഫാന്‍ ഒരുക്കിയിട്ടുണ്ട്. മാംസഭുക്കുകള്‍ക്ക് ചിക്കന് പകരം ബീഫ് നല്‍കും. പക്ഷികള്‍ക്ക് ഫ്രൂട്ട് സലാഡും ഒപ്പം വൈറ്റമിന്‍സും മിനറല്‍സും നല്‍കും. കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കും കുളിക്കാന്‍ ഷവറും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിലാണ് ഷവറിലെ കുളി. മ്‌ളാവിന് ചെളിയും വെള്ളവും നിറച്ച കുളവും ചൂട് പ്രശ്‌നമായ പാമ്പുകള്‍ക്ക് ഫാനും ഒരുക്കിയിട്ടുണ്ട്.
കരടികള്‍ക്ക് കഴിക്കാന്‍ തണ്ണിമത്തനും മുന്തിരിയും വെട്ടത്തി ലിട്ട് ഫ്രീസറില്‍ വെച്ച് കട്ടിയാക്കിയാണ് നല്‍കുന്നത്. ഹിമക്കരടികള്‍ക്കും തണുപ്പിച്ച ഭക്ഷണം നല്‍കും. പക്ഷികള്‍ക്ക് പഴങ്ങള്‍ക്കൊപ്പം പച്ചക്കറികളും നല്‍കും. കാബേജ്, കാരറ്റ്, പയറുവര്‍ഗങ്ങള്‍, പപ്പായ, മുന്തിരി, ആപ്പിള്‍, ഓറഞ്ച് എന്നിവ ചേര്‍ത്ത ഫ്രൂട്ട് സലാഡും നല്‍കുന്നുണ്ട്.
