കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. പറവൂരിൽ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുൻ വശത്താണ് ബൈക്ക് ഇടിച്ചത്. നിർത്തിയിട്ടിരുന്ന ബൈക്ക് ബസ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ബസിന് അടിയിലേക്ക് പോയ ബൈക്ക് നാട്ടുകാർ ചേർന്നാണ് പുറത്ത് എടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ മൂക്കുതല ചേലക്കടവ് സ്വദേശിയായ അർമുകൻ (69) ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി.