Kerala News

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ പൊലീസാണ് ശനിയാഴ്ച രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാള്‍ക്കെതിരെ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാത്രി തുമ്പ സ്റ്റേഷന്‍ പരിധിയില്‍ ബൈപ്പാസ് റോഡില്‍ ഒരു വാഹനാപകടം നടന്നിരുന്നു. ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചിട്ടതായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്ത് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അപകടമുണ്ടാക്കിയ കാറില്‍ ഡ്രൈവര്‍ക്കൊപ്പം ഓംപ്രകാശിനെയും കണ്ടത്.

കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലാണെന്നും കണ്ടെത്തി. ഇതോടെയാണ് ഓംപ്രകാശിനെയും കാറോടിച്ച സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓംപ്രകാശിന്റെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഓംപ്രകാശിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply