Kerala News

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി  കെ എസ് ഇ ബി ജീവനക്കാര്‍

കണ്ണൂര്‍: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി  കെ എസ് ഇ ബി ജീവനക്കാര്‍. കണ്ണൂര്‍ തളിപ്പറമ്പിലെ കെ എസ് ഇ ബി ജീവനക്കാരായ പി വി ചന്ദ്രനും ഇ എം ഉണ്ണികൃഷ്ണനുമാണ് ഒരു കുടുംബത്തിനാകെ വലിയ ആശ്വാസം പകര്‍ന്നത്. തളിപ്പറമ്പ്, ഏഴാം മൈലിലെ വീട്ടിൽ വൈദ്യുതി തടസ്സം പരിഹരിക്കാൻ എത്തിയ ലൈൻമാൻമാരായ ചന്ദ്രനും ഉണ്ണികൃഷ്ണനും അടുത്ത വീട്ടിലെ സ്ത്രീയുടെ നിലവിളികേട്ട് അവിടേക്ക് എത്തുകയായിരുന്നു.

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട കുഞ്ഞിന്‍റെ പുറത്ത് തട്ടിയെങ്കിലും പ്രയോജനമുണ്ടായില്ല. എത്രയും വേഗം ഇരുവരും ചേർന്ന് ബൈക്കിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല, നഴ്സിന്‍റെ നിർദ്ദേശപ്രകാരം കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ച ശേഷം ഒട്ടും സമയം കളയാതെ കുഞ്ഞിനെ അവർ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടർമാരുടെ നേതൃത്വത്തിൽ അല്‍പ്പസമയത്തിനുള്ളിൽ കുട്ടിയുടെ തൊണ്ടയിൽ നിന്ന് അടപ്പ് പുറത്തെടുത്തു. വൈകാതെ കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

Related Posts

Leave a Reply