Kerala News

കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വൻ അഗ്നിബാധ

കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വൻ അഗ്നിബാധ.അക്കിക്കാവ് സിഗ്നലിന് സമീപത്തെ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാത്രി 8.15 ഓടെ സ്ഥാപനത്തിനുള്ളിൽ അഗ്നിബാധ ഉണ്ടാകുകയായിരുന്നു. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നുള്ള 3 യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൃഷിക്ക് ആവശ്യമായ മിഷനുകൾ വില്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Posts

Leave a Reply