കുണ്ടന്നൂരിലെ മത്സ്യക്കുരുതി. കൂടുതൽ മീനുകൾ വീണ്ടും ചത്തു പൊങ്ങി. കാരണം കണ്ടെത്താനുള്ള കുഫോസ് പരിശോധന ഫലം നാളെ. അരക്കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. കർഷകരുടെയും കുഫോസ് അധികൃതരുടെയും യോഗം വിളിച്ച് മരട് നഗരസഭ
ശനിയാഴ്ച വൈകീട്ടോടെയാണ് കുണ്ടന്നൂർ കായലിൽ മീനുകൾ ചത്തുപൊങ്ങിയത്. ശ്വാസംകിട്ടാതെ ജലോപരിതലത്തിലെത്തി പിടഞ്ഞാണ് മീനുകൾ ചത്തത്. കഴിഞ്ഞദിവസം ചിത്രപ്പുഴയിൽ ചത്തമീനുകളും ഇവിടേക്ക് ഒഴുകി എത്തിയിരുന്നു.
കരിമീൻ, കാളാഞ്ചി, തിലാപ്പിയ മീനുകൾ കൃഷിചെയ്യുന്നിടത്തും മീനുകൾ ചത്തിട്ടുണ്ട്. നഗരസഭയുടെ സബ്സിഡിയോടെ ആറ് ഇടങ്ങളിലാണ് സി.എം.എഫ്.ആർ.ഐ.യുടെ സഹായത്തോടെ മത്സ്യകൃഷി ചെയ്യുന്നത്. കുഫോസിലെയും ഫിഷറീസിലെയും ഗവേഷകർ ചത്തമീനുകളുടെ സാമ്പിൾ ശേഖരിച്ചു.