കൊല്ലം: കൊല്ലത്ത് കാണാതായ കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെടുകയായിരുന്നുവെന്ന് സമീപവാസികൾ. ഇൻകം ടാക്സ് കോർട്ടേഴ്സിന് എതിർവശത്ത് ഒരു ബെഞ്ച് ഉണ്ട്. ഇത് അധികമാരും ശ്രദ്ധിക്കില്ല. എല്ലാവരും ഈ ബെഞ്ചിൽ വന്നിരിക്കുന്നതാണ്. ഇവിടേയ്ക്ക് എത്തിയ രണ്ട് പേർ ഇൻകം ടാക്സ് ഓഫീസിന് അകത്തേയ്ക്ക് കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ഇവർ തർക്കിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഇവർക്കൊപ്പം ഉള്ളത് കാണാതായ കുട്ടിയാണെന്ന് സംശയം തോന്നിയ രണ്ട് പേർ തന്റെ വീട്ടിലേക്ക് വന്നു. താൻ വന്നുനോക്കുമ്പോൾ അവിടെ പൊലീസ് എത്തിയിരുന്നു. ഇൻകം ടാക്സ് ഓഫീസിൽ എത്തിയിരുന്ന ഒരു മുൻ ഉദ്യോഗസ്ഥൻ കാര്യങ്ങൾ വ്യക്തമായി കണ്ടിട്ടുണ്ടെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.
രണ്ട് പുരുഷന്മാരാണ് ഇൻകം ടാക്സ് ഓഫീസിലേക്ക് എത്തിയത്. ഇവരോടൊപ്പം ഒരു സ്ത്രീയെയും കണ്ടിരുന്നതായും ഡിവൈഎഫ്ഐയുടെ പ്രാദേശിക പ്രവർത്തകർ കൂടിയായ സമീപവാസികൾ പ്രതികരിച്ചു.