Kerala News

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കാർ വാഷിംഗ് സെന്ററിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ കണ്ടെടുത്തു

തിരുവനന്തപുരം: ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ പൊലീസ് കണ്ടെടുത്തു. ഒരു ഷോൾഡർ ബാഗിൽ നിന്നാണ് പൊലീസ് ഈ പണം കണ്ടെടുത്തത്. കണ്ടെടുത്ത പണത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതിൽ പൊലീസ് സൂചനകളൊന്നും നൽകിയിട്ടില്ല. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷ് ഉൾപ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർഡ് കൗൺസിലർ രാജേന്ദ്രൻ പറഞ്ഞു.

ശ്രീകാര്യത്ത് നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്ന് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇത്തരം പ്രവണതകൾ വെച്ചു പൊറുപ്പിക്കില്ലെന്നും ‌പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ എല്ലാം ശുഭ പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply