Kerala News

കു​ട്ട​നാ​ട്: നെ​ടു​മു​ടി​യി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

കു​ട്ട​നാ​ട്: നെ​ടു​മു​ടി​യി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി സഹാ അലിയാണ് പിടിയിലായത്. ചെങ്ങന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിനിയായ ഹാ​സി​റ​യെ​ ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് റി​സോ​ർ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യു​വ​തി​യു​ടെ ക​മ്മ​ലു​ക​ൾ ബ​ല​മാ​യി പ​റി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ല​തു​ചെ​വി മു​റി​ഞ്ഞ നി​ല​യി​ലാ​യിരുന്നു മൃതദേഹം. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ലെ വൈ​ശ്യം ഭാ​ഗ​ത്ത് അ​യ​നാ​സ് റി​സോ​ര്‍ട്ടി​ലാ​ണ് സം​ഭ​വം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ഹസീറയുടെ സുഹൃത്താണ് സഹാ അലി.

Related Posts

Leave a Reply