Kerala News

കുടുംബ വഴക്ക്; ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ചു


ചേർത്തലയിൽ യുവതിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എക്‌സറേ ജംഗ്ഷനിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ യുവതി തുണിക്കടയിൽ പോയിരുന്നു. ഇവിടെയെത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വീട്ടിൽ നിന്നും ഇറങ്ങി പോയ യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ തിരച്ചിലിലാണ് കടക്കുള്ളിൽ രാജിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply