Kerala News

കുഞ്ഞനുജനെ ധീരമായി രക്ഷിച്ച മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം

മാവേലിക്കര: കുഞ്ഞനുജനെ ധീരമായി രക്ഷിച്ച മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം. കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ചതിനാണ് ദിയയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജീവന്‍ രക്ഷാപതക് ലഭിച്ചിരിക്കുന്നത്. ഇന്ന് പ്രഖ്യാപിച്ച രക്ഷാപതകില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേരിലൊരാളാണ് ദിയ. ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് ദിയ ഫാത്തിമ. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു ദിയയുടെ അനുജന്‍ രണ്ടുവയസുകാരനായ ഇവാന്‍ കിണറ്റിലേക്ക് വീഴുന്നത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട ദിയ ഓടിച്ചെന്ന് നോക്കിയപ്പോഴാണ് ഇവാന്‍ കിണറ്റില്‍ വീണത് കാണുന്നത്. ഉടന്‍ മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്കുള്ള പൈപ്പില്‍ തൂങ്ങിയിറങ്ങി ഇവാനെ പൊക്കിയെടുത്ത് നിലവിളിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അമ്മയും സമീപവാസികളും രണ്ട് കുട്ടികളെയും രക്ഷിക്കുകയായിരുന്നു.

 

Related Posts

Leave a Reply