Kerala News

കിഫ്ബിയുടെ മസാലബോണ്ടിലെ ഇഡി നടപടി; ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടിലെ ഇഡി നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബിക്കും പുതിയ സമന്‍സ് നല്‍കിയോ എന്ന കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് നിലപാട് അറിയിച്ചേക്കും.

വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കി പുതിയ സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ പുരോഗതി സംബന്ധിച്ചും ഇഡി വിശദീകരണം നല്‍കിയേക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പ​ണം സ​മാ​ഹ​രി​ച്ച​തി​ലും വി​നിയോ​ഗി​ച്ച​തി​ലും വി​ദേ​ശ​നാ​ണ്യ വിനി​മ​യ നി​യ​മ​ത്തി​ന്റെ (ഫെ​മ) ലം​ഘ​ന​മു​ണ്ടോ​യെ​ന്നാ​ണ് ഇ ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഫെ​മ നി​യ​മ​ത്തി​ൽ എ​ന്തു ലം​ഘ​ന​മാ​ണു​ണ്ടാ​യ​തെന്ന് വി​ശ​ദീ​ക​രി​ക്കാ​തെ​യാ​ണ് സ​മ​ൻ​സ് ന​ൽ​കു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ൻ​സ് ന​ൽ​കി​യ​ത് നി​യ​മ​പ​ര​മ​ല്ലെ​ന്ന് തോ​മ​സ് ഐ​സ​ക്കും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് കോ​ട​തി ത​ട​ഞ്ഞ​ത്.

Related Posts

Leave a Reply