Kerala News

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ.

പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയം.

തൃശൂർ സ്വദേശിയായ പൊലീസുകാരൻ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനിൽ നിന്ന് പണം തട്ടാൻ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.

തൃശൂരിലെ പൊലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും ഇയാൾ ശ്രുതിയുടെ വലയിൽ കുരുക്കി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി.

പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്. ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.

Related Posts

Leave a Reply