Kerala News

കാസർകോട് പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതിയുടെ ആത്മഹത്യാ ശ്രമം നടത്തി

കാസർകോട്: കാസർകോട് പൊലീസ് കസ്റ്റഡിയിൽ പോക്സോ പ്രതിയുടെ ആത്മഹത്യാ ശ്രമം നടത്തി. കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത ചെമ്മനാട് കൊമ്പനടുക്കം സ്വദേശി ചന്ദ്രൻ മാടിക്കൽ ആണ് ആത്മഹത്യ ശ്രമം നടത്തിയത്. കഴിഞ്ഞ മാസം 28 ന് തെളിവെടുപ്പിനിടെയാണ് ചന്ദ്രൻ മാടിക്കൽ എലി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. തൻ്റെ കടയിലെത്തിയ 14 കാരനെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്ക് എവിടെ നിന്ന് എലിവിഷം കിട്ടിയെന്ന കാര്യം വ്യക്തമായിട്ടില്ല.

Related Posts

Leave a Reply