Kerala News

കാസറഗോഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെത്തിയ സ്ത്രീയെ പൂട്ടിയിട്ടു

കാസറഗോഡ് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെത്തിയ സ്ത്രീയെ പൂട്ടിയിട്ടു. ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടിനായി പഞ്ചായത്തിൽ നൽകിയ രേഖകൾ തിരികെ ചോദിക്കാൻ എത്തിയപ്പോഴാണ് അടുക്കത്ത് ബയൽ സ്വദേശി സാവിത്രിയെ വി ഇ ഒ ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. വിഇഒ എം അബ്ദുൽ നാസറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 342, 166A വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന എം അബ്ദുൾ നാസറിന്റെ പരാതിയിൽ സാവിത്രിയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെയാണ് സംഭവമുണ്ടായത്. വീടിനുവേണ്ടി സാവിത്രി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തു. ഇതോടെ സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുകളഞ്ഞു. എന്നാല്‍ വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിക്കാതായതോടെ പഞ്ചായത്തില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. തന്റെ അതേ പേരിലുള്ള മറ്റൊരു സാവിത്രിക്കാണ് പഞ്ചായത്ത് വീട് നൽകിയത്.

Related Posts

Leave a Reply