Kerala News

കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍; യുവാവിനെ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി

കൽപ്പറ്റ: കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, ബേക്കല്‍, മേല്‍പറമ്പ് സ്‌റ്റേഷനുകളില്‍ മാല പറിക്കല്‍, എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള പതിനഞ്ചോളം കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടി. കാസര്‍ഗോഡ്, കീഴുര്‍, ഷംനാസ് മന്‍സില്‍, മുഹമ്മദ് ഷംനാസ് (31)നെയാണ് പിടികൂടിയത്.  വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടുന്നത്. പരിശോധനക്കിടെ ഇയാളില്‍ നിന്ന് എട്ടു ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവും പൊലീസ് കണ്ടെത്തി. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യിലിലാണ് നിരന്തര കുറ്റവാളിയെ തിരിച്ചറിയുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് മാല പറിക്കല്‍ ശീലമാക്കിയ ഇയാള്‍ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണ് വന്നിരുന്നത്.

Related Posts

Leave a Reply