Kerala News

കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു.

കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. മകന്‍ പ്രമോദ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകീട്ടോടെയാണ് പിതാവും മകനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രമോദ് മദ്യപിച്ച് അച്ഛനോട് വഴക്കുണ്ടാക്കുന്നതും അച്ഛനെ മദ്യപിക്കുന്നതും പതിവായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെയും സംഘര്‍ഷമുണ്ടാകുകയും അപ്പുക്കുഞ്ഞി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിന് പ്രമോദിനെ പിടികൂടാന്‍ സാധിച്ചില്ല. പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കേസിന്റെ കാര്യം കൂടി പറഞ്ഞ് ഇന്ന് രാത്രി വീണ്ടും പ്രമോദ് വീട്ടിലെത്തി അപ്പുക്കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്നത്. ഇരുമ്പുവടി കൊണ്ട് ഇയാള്‍ പിതാവിന്റെ തലയ്ക്കടിക്കുകയും അപ്പുക്കുഞ്ഞി മരണപ്പെടുകയുമായിരുന്നു.

Related Posts

Leave a Reply