കാലടിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. മലയാറ്റൂർ കുരിശുമുടി സെക്ഷൻ ഓഫീസർ വി വി വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്
വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. കാലടി പൊലീസ് വിനോദിനെതിരെ കേസെടുത്തിട്ടുണ്ട്.