Kerala News

കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ സുരക്ഷയില്ലെന്ന് ആരോപിച്ച് അനിശ്ചിതകാല സമരവുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ സുരക്ഷയില്ലെന്ന് ആരോപിച്ച് അനിശ്ചിതകാല സമരവുമായി വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ സമരം രാത്രിയും തുടരുകയാണ്. ക്യാമ്പസ് ഹോസ്റ്റൽ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ അതിക്രമം നിത്യസംഭവമായിരിക്കുകയാണ്. വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമങ്ങൾ തുട‍‍ർക്കഥയാണ്. പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

ഹോസ്റ്റലിലേക്ക് പോകുന്ന വഴികളിൽ സാമൂഹ്യ വിരുദ്ധകരുടെ അതിക്രമം അസഹ്യമായതോടെയാണ് വിദ്യാർത്ഥികൾ പരാതിയുമായി രം​ഗത്തെത്തിയത്. സിസിടിവി സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിങ് നിർബന്ധമാക്കണമെന്നുമടക്കമുള്ള ആവശ്യമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. ‌

Related Posts

Leave a Reply