Uncategorized

കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ

കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠന് സഹോദരൻ ഷാജഹാന്‍ (42) അറസ്റ്റിലായി. ഒളിവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹ ബന്ധം വേർപെടുത്തിയ സാദിഖ് ഉമ്മക്കും ഷാജഹാന്റെ കുടുംബത്തിനുമൊപ്പമായിരുന്നു താമസം. പെരുന്നാൾ ദിനത്തില്‍ ഷാജഹാൻ മദ്യപിക്കാൻ പോകാതിരിക്കാൻ അനുജനായ സാദിഖ്, ഷാജഹാന്റെ മോട്ടോർ സൈക്കിളിന്റെ വയർ കട്ട് ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

Related Posts

Leave a Reply