Kerala News

കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ. 

കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി. ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഐഎമ്മിൽ ചേര്‍ന്നത്.

പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഐഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.

നിരന്തരം ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവര്‍ സിപിഐഎമ്മിൽ ചേര്‍ന്നത്.

Related Posts

Leave a Reply