India News

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു.

കാനഡയില്‍ ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹരിയാനയില്‍ നിന്നുള്ള 24 വയസുകാരനാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടാകുന്നതില്‍ ആശങ്കയിലാണ് ഇന്ത്യന്‍ സമൂഹം. വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വാഹനത്തിനുള്ളില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ചിരാഗ് ആന്റില്‍ എന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. രാത്രിയോടെ വെടിയൊച്ച കേട്ടുവെന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പരിശോധന നടത്തുകയും കാറിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുക്കുകയും ചെയ്തത്. 2022 ല്‍ പഠനത്തിനായി വാന്‍കൂവറില്‍ എത്തിയ ചിരാഗ് അടുത്തിടെയാണ് എംബിഎ പൂര്‍ത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊലപാതകിയെയോ കൊലപാതകത്തിനുള്ള കാരണമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related Posts

Leave a Reply