Kerala News

കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം.

കൊച്ചി: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം. ചിറ്റിലപ്പിള്ളി സ്‌ക്വയറിന് സമീപം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ചായക്കടയില്‍വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഭാരത് മാതാ കോളേജിലെ വിദ്യാര്‍ത്ഥിയും കാസര്‍കോട് സ്വദേശിയുമായ ഇജോ സെബാസ്റ്റിയന് കുത്തേറ്റു.

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ഇക്രു ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തതായാണ് വിവരം.

Related Posts

Leave a Reply