മലപ്പുറം : കാക്കഞ്ചേരിയിൽ സൈക്കിളുമായി തോട്ടിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തച്ചമ്പലം സ്വദേശി പ്രണവാനന്ദൻ (65) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൈക്കിളുമായി തോട്ടിലേക്ക് മറിയുകയായിരുന്നു. ഏറെ നേരം തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും വൈകിയാണ് മൃതദേഹം കിട്ടിയത്.
കൊല്ലത്ത് കനത്ത മഴയില്‍ വീടിന്‍റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്…
കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഡിയോണിന് മൂന്നും സ്നേഹയ്ക്ക് നാലും വയസ് ആണ് പ്രായം. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്, എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല.