Kerala News

കസ്റ്റഡിയിൽ വാങ്ങിയ മാവോയിസ്റ്റ് സംഘാംഗത്തെയുമായി പൊലീസ് കോഴിക്കോട് തെളിവെടുപ്പ് നടത്തി

കോഴിക്കോട്: വയനാട്ടിൽ വെച്ച് പിടിയിലായ മാവോയിസ്റ്റ് ഉണ്ണിമായയെ കസ്റ്റഡിയിൽ വാങ്ങിയ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്, 11 കേസുകളുടെ തെളിവെടുപ്പ് നടത്തി. ഉണ്ണിമായ ഉൾപ്പെട്ട മാവോയിസ്റ്റ് കേസുകൾ റിപ്പോർട്ട് ചെയ്ത മുത്തപ്പൻപുഴ, കൂരോട്ടുപാറ, മേലെ മരുതിലാവ്, വള്ള്യാട്, മട്ടിക്കുന്ന്, പേരാമ്പ്ര എസ്റ്റേറ്റ്, സീതപ്പാറ, പിറുക്കൻതോട് എന്നീ സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന വെള്ളിയാഴ്ച ഉണ്ണിമായയെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വയനാട്ടിൽ നിന്നും പിടിയിലായ മാവോയിസ്റ്റ് സംഘാംഗം ചന്ദ്രുവിന്റെ തെളിവെടുപ്പ് കഴിഞ്ഞയാഴ്ച ആറ് സ്ഥലങ്ങളിൽ നടത്തിയിരുന്നു.

Related Posts

Leave a Reply