Kerala News

കളര്‍കോട് ആറ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മോട്ടോർ വാഹന വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. ആലപ്പുഴ എൻഫോഴ്സ്മെൻ്റ് ആർടിഒ ആര്‍ രമണനാണ് കേസെടുത്തത്.

ഷാമില്‍ ഖാന് വാടക ഗൂഗിള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചത്. അഞ്ച് പേര്‍ അപകടം സംഭവിച്ച ദിവസവും ഒരാള്‍ ഇന്നലെയുമാണ് മരിച്ചത്. ആലപ്പുഴയിലേക്ക് സിനിമക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Related Posts

Leave a Reply