Kerala News

കളമശ്ശേരിയിലെ ജെയ്സി എബ്രഹാം കൊലക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

കളമശ്ശേരിയിലെ ജെയ്സി എബ്രഹാം കൊലക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗിരീഷ് കുമാറും സഹായി ഖദീജയുമാണ് പിടിയിലായത്. ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയത്. ഇൻഫോപാർക്ക് ജീവനക്കാരനാണ് പ്രതി. ഇന്നലെ പോലീസ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഒരാളെ പൊലീസ് പറഞ്ഞുവിട്ടു.

പെരുമ്പാവൂർ കോരോത്തുകുടി വീട്ടിൽ ജെയ്സി എബ്രഹാമിനെ കൂനംതൈയിലെ അപ്പാർട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്‌സിയുമായി അടുത്ത ബന്ധമുള്ള രണ്ട് പേർ പിടിയിലാകുന്നത്. സ്വർണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ജെയ്‌സി കൊല്ലപ്പെട്ടത്. ജെയ്സിയുടെ രണ്ട് ഫോണുകളും രണ്ട് സ്വർണ വളകളും നഷ്ടപ്പെട്ടിരുന്നു.

അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്തിട്ട് ഫർണിഷ് ചെയ്ത് മറ്റുള്ളവർക്ക് ദിവസ-മാസ വാടകയ്ക്ക് കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടും ജെയ്സിക്ക് ഉണ്ടായിരുന്നു. തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

Related Posts

Leave a Reply