കളമശേരി സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോൾ അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ പര്യാപ്തമായ ഭീകരമായ നിലപാട് ആര് സ്വീകരിച്ചാലും കർശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി പരിശോധിച്ചാൽ സംഭവത്തെ ഭീകരാക്രമണം എന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല എന്നാൽ അപകടമാണെന്നും പറയാൻ കഴിയില്ല. ബോംബിന്റെ അവശിഷ്ടങ്ങൾ അവിടെയുണ്ടെന്ന് പറയപ്പെടുന്നു. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ലെന്നും സർക്കാരും ജനാധിപത്യബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി സംഭവത്തെ അപലപിക്കണമെന്നും എം.വി ഗോവിന്ദൻ.