Kerala News

കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.

കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ തലക്കടിച്ച ഗോകുൽ ഗുരുവായൂരിനുൾപ്പെടെയുള്ളവർക്ക് രക്ഷപ്പെടാനാണ് ആംബുലൻ സജ്ജീകരിച്ചത്. ആംബുലൻസ് വിളിച്ചുവരുത്തി ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാള സിഐയുടെ നേതൃത്വത്തിലാണ് മർദ്ദനത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.

മാള സി ഐ ആവശ്യപ്പെട്ട പ്രകാരം താൻ ആംബുലൻസ് സജ്ജീകരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് എ എ അഷ്റഫ് ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം അക്രമം നടത്തിയ കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ, അക്ഷയ് എന്നിവരെ കേരളവർമ്മ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം.

മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. സംഘർഷത്തെ തുടർന്ന് കലോത്സവം നിർത്തിവെച്ചു. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Related Posts

Leave a Reply