കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് എംഎം വർഗീസ് ഇളവ് തേടിയിരുന്നു. മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു എംഎം വർഗീസിന്റെ ആവശ്യം. എന്നാൽ ഇത് ഇഡി നിരസിച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനോടൊപ്പം ചില രേഖകൾ എത്തിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെയും എംഎം വർഗീസിനെ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസിൽ അഞ്ചു തവണയാണ് എം എം വർഗീസിനെ ചോദ്യം ചെയ്തത്. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി നോട്ടിസ് നൽകിയത്. സിപിഎം അക്കൗണ്ട് വിവരങ്ങൾ പൂർണമായി നൽകിയില്ലെന്നും ഇഡി വ്യക്തമാക്കി.