Kerala News

കരുവന്നൂർ: അമ്മയുടെ പേരിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം; അരവിന്ദാക്ഷൻ സമ്മതിച്ചതായി കോടതിയിൽ ഇഡി

കൊച്ചി: അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ‍ഡി. വിചാരണക്കോടതിയിലാണ് ഇഡി ഇക്കാര്യം ആവർത്തിച്ചത്. അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും വീണ്ടും ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് ഇഡിയുടെ പരാമർശം.

ഈ മാസം ഒമ്പതു മുതൽ രണ്ട് ദിവസം രണ്ടു പേരേയും കസ്റ്റഡിയിൽ വിടണമെന്നാണ് അപേക്ഷയിൽ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെരിങ്ങണ്ടൂർ സഹകരണബാങ്കിൽ നടത്തിയ നിക്ഷേപത്തെക്കുറിച്ച് ചോദ്യംചെയ്യലിൽ അരവിന്ദാക്ഷൻ സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. രേഖകൾ ഹാജരാക്കിയുള്ള ചോദ്യംചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ച്‌ അരവിന്ദാക്ഷൻ സമ്മതിച്ചത്. ബാങ്കിന്റെ മുൻ സീനിയർ അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ് 4.25 കോടി രൂപയുടെ വായ്പ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമായതായും ഇഡി പറയുന്നു.

Related Posts

Leave a Reply