Kerala News

കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിനും ഇന്റി ഗോ വിമാനത്തിനുമാണ് ഭീഷണി.

കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിനും ഇന്റി ഗോ വിമാനത്തിനുമാണ് ഭീഷണി. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇന്റിഗോ-6E87 വിമാനത്തിനുമാണ് ഭീഷണി.  ഇന്നലെ രാവിലെ 10 മണിയോടെ പറന്നു ഉയര്‍ന്ന വിമാനങ്ങള്‍ ഇറങ്ങേണ്ട വിമാന താവളങ്ങളില്‍ സുരക്ഷിതമായി ഇറങ്ങി. വ്യാജ ബോബ് ഭീഷണി വിമാന സര്‍വ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് ഏഴ് വിമാനങ്ങള്‍ക്കാണ് ഇന്നലെ ബോംബ് ഭീഷണി നേരിടേണ്ടി വന്നത്.

 

Related Posts

Leave a Reply